നിന്നോർമയിൽ
നിന്നോടുള്ള സ്നേഹം അത് എത്രയെന്നു അറിയാനായി
എന്നോട് തന്നെ ഞാൻ പലവട്ടം ആരാഞ്ഞു പലനാളായി .
അളവുകൾക്കുമാപ്പുരം അതിരുകൾക്കുമപ്പുരം
ഒരുപാട് നിന്നെ ഞാൻ പ്രണയിച്ചു മൽസഖി
ഒരുമിക്കാനകാതെ ഒഴിവാക്കനകാതെ
ഇരുവരും തമ്മിലകന്നുവെങ്ങിലും.
ഇടനെഞ്ഞിൽ എരിതീയായി
ഹൃദയത്തിൽ മുറിവായി
ഒരു സുഘമുള്ള നോവായി നീ
എന്നെ പ്രണയിപ്പൂ എന്നെന്നും
കണ്ണീരും കിനാക്കളും ഇന്നെന്നെ തളര്ത്തുമ്പോൾ
തിരയുന്നു ഞാനെങ്ങും നീയെന്ന സ്വർഗത്തെ...
ഒടുവിൽ അറിയുന്നു ഞാനീ സത്യം
ഒടുവിൽ അറിയുന്നു ഞാനീ സത്യം
നിനക്കൊപ്പം പോയ് മറഞ്ഞത് ഞാനെന്ന വെക്തിത്വം ..
ഉയിരുണ്ടുടലിൽ എങ്കിലും മരിചോരെൻ പ്രണയം ..
മരിചോരെൻ മനസിനെ ഇടതടവില്ലാതെ തിരയുന്നെടെവിടെയും.